തിരിച്ചുവരവ് ടി20 ലോകകപ്പിലൂടെയെന്ന ലക്ഷ്യവുമായി അലക്സ് ഹെയില്‍സ്

2019 ഏകദിന ലോകകപ്പില്‍ ആദ്യം ടീമിലുള്ളപ്പെട്ടിരുന്നുവെങ്കിലും മയക്ക് മരുന്നിന്റെ ഉപയോഗത്തെത്തുടര്‍ന്ന് ടീമിലെ സ്ഥാനം നഷ്ടമായ അലക്സ് ഹെയില്‍സ് താന്‍ ടി20 ലോകകപ്പിലൂടെ തിരികെ എത്തുവാനുള്ള ശ്രമം തുടരുമെന്ന് അറിയിച്ചു. ലോക ടി20യാണ് തന്റെ ലക്ഷ്യം. വിവിധ രാജ്യങ്ങളിലുള്ള ടൂര്‍ണ്ണമെന്റുകളിലൂടെ റണ്‍സ് കണ്ടെത്തി തന്റെ ക്രിക്കറ്റ് ആഘോഷിക്കുക എന്ന ലക്ഷ്യമാണ് അലക്സ് ഹെയില്‍സ് പറഞ്ഞു.

ഇംഗ്ലണ്ടിന്റെ കരാര്‍ തനിയ്ക്ക് ഇപ്പോളുമുണ്ടെന്നും തിരികെ വരുവാനുള്ള ശ്രമങ്ങള്‍ക്കായി താന്‍ തീവ്ര പരിശീലനത്തിലും ജിമ്മിലും ശ്രമം തുടരുമെന്നും ഹെയില്‍സ് പറഞ്ഞു. 2019 കരിബീയിന്‍ പ്രീമിയര്‍ ലീഗിലും ടി20 ബ്ലാസ്റ്റിലും എല്ലാം തിളങ്ങി തിരിച്ചുവരവിനുള്ള അവസരം താരത്തിനു മുന്നിലുണ്ട്. തന്റെ കളിയില്‍ ശ്രദ്ധ ചെലുത്തി മത്സരത്തിലേക്ക് തിരികെ വീണ്ടും സജീവുമാകുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും ഹെയില്‍സ് വെളിപ്പെടുത്തി.