ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിൽ ഇന്ത്യയെ നേരിട്ടത് ഗുണം ചെയ്യും – അലക്സ് കാറെ

Sports Correspondent

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയ്ക്ക് ഇന്ത്യയ്ക്ക് മേൽ മികവ് പുലര്‍ത്താനാകുമെന്ന് പറഞ്ഞ് അലക്സ് കാറെ. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിൽ ഇന്ത്യയെ നേരിട്ടത് ടീമിന് ഗുണം ചെയ്യുമെന്നും കാറെ വ്യക്തമാക്കി. ഇന്ത്യ പരമ്പര 2-1ന് ജയിച്ചുവെങ്കിലും ഇന്ത്യയിലെ സാഹചര്യത്തിൽ ആദ്യ രണ്ട് ടെസ്റ്റുകള്‍ പരാജയപ്പെട്ട ശേഷം മൂന്നാം ടെസ്റ്റ് വിജയിക്കുകയും നാലാം ടെസ്റ്റ് സമനിലയിലാക്കിയതും ടീമിന് വലിയ ആത്മവിശ്വാസമാണ് നൽകിയതെന്ന് കാറെ പറഞ്ഞു.

ഓവലിലെ സാഹചര്യത്തിൽ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുവാനാകുമെന്നാണ് കരുതുന്നതെന്നും അലക്സ് കൂട്ടിചേര്‍ത്തു. ഓവലില്‍ പുല്ലുണ്ടാകുമോ ഡ്രൈ ആവുമോ വിക്കറ്റ് എന്നത് ഇപ്പോള്‍ പറയാനാകില്ലെങ്കിലും ഗ്രാന്‍ഡ് ഫൈനലില്‍ കളിക്കാനാകുന്നത് തന്നെ വലിയ കാര്യമാണെന്ന് ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പറഞ്ഞു.