കൊറോണ മൂലം അന്താരാഷ്ട്ര ക്രിക്കറ്റ് മുടങ്ങിക്കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ക്രിക്കറ്റ് പുനരാരംഭിക്കുന്നതിന് വേണ്ടി അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ കാണിക്കളുടെ പ്രവേശനമില്ലാതെ കളി നടത്താമെന്ന ഒരു നിര്‍ദ്ദേശം വന്നിട്ടുണ്ടെങ്കിലും അതിന് സമ്മിശ്ര പ്രതികരണമാണ് പലയിടത്തും നിന്നുയര്‍ന്നിട്ടുള്ളത്.
താന്‍ ഈ തീരുമാനത്തിന് അനുകൂലമാണെങ്കിലും തന്റെ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കാറെ പറഞ്ഞത്, ഇത് വിചിത്രമായ ഒരു നിലപാടാണ്, എന്നാല്‍ താന്‍ ഇതിന് തയ്യാറാണെന്നാണ്. ഒഴിഞ്ഞ ഗാലറിയ്ക്ക് മുന്നില്‍ കളിക്കുമ്പോള്‍ താരങ്ങള്‍ കുറഞ്ഞ നിലവാരത്തിലാണ് കളിക്കുന്നതെന്നാണ് കാറെ അഭിപ്രായപ്പെട്ടത്. മാര്‍ച്ചില്‍ സിഡ്നിയില്‍ നടന്ന ഓസ്ട്രേലിയ ന്യൂസിലാണ്ട് മത്സരം കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഒഴിഞ്ഞ ഗ്യാലറിയിലാണ് നടത്തിയത്.
അന്താരാഷ്ട്ര തലത്തില്‍ പല മത്സരങ്ങളും നമ്മള്‍ ആളില്ലാതെയോ കുറഞ്ഞ ആരാധകരുടെ മുന്നിലോ കളിക്കാറുണ്ട്, എന്നാല്‍ കാണികളില്‍ നിന്നുയരുന്ന ആരവം കേള്‍ക്കുവാനും കാണുവാനും രസമാണ്. ഓട്ടോഗ്രാഫുകള്‍ ഒപ്പിടുക, കുട്ടികളുടെ ചിരി കാണുക ഇതെല്ലാമാണ് ക്രിക്കറ്റില്‍ രസകരമായ കാര്യങ്ങള്‍.
എന്നാല്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ലെങ്കില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ തന്നെ കളിക്കേണ്ടി വന്നാല്‍ താന്‍ അതിന് തയ്യാറാണെന്ന് അലെക്സ് കാറെ സൂചിപ്പിച്ചു. ആളുകള്‍ക്ക് ടിവിയില്‍ കളി കാണാനാകുമെന്നത് ഗുണകരമായ കാര്യമാണ്, അവര്‍ക്ക് ആവേശം കൊടുക്കാനാകുന്ന കളി ഗ്രൗണ്ടില്‍ പുറത്തെടുക്കുവാന്‍ നമുക്ക് ശ്രമിക്കാമെന്നും കാറെ പറഞ്ഞു നിര്‍ത്തി.