ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ ബാറ്റിംഗിനെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ആകാശ് ചോപ്ര. ഇന്ത്യയുടെ ബൗളിംഗ് യൂണിറ്റ് മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ ഈ ടീമിനെ കാണുമ്പോൾ, ബൗളിംഗിന് നിലവാരം ഉള്ളതായി ഞാൻ കാണുന്നു. ഇന്ത്യയുടെ പ്രശ്നം അവരുടെ ബാറ്റിംഗ് മാത്രമായിരിക്കും. ഇംഗ്ലണ്ടിൽ ഓസ്‌ട്രേലിയയുടെ ബാറ്റർമാരെ ബുദ്ധിമുട്ടിക്കാൻ ആകുന്ന ബൗളിംഗ് ആക്രമണമാണ് ഇന്ത്യക്ക് ഉള്ളത് എനിക്ക് തോന്നുന്നു. ബാറ്റിംഗിൽ എനിക്ക് ചെറിയ ആശങ്കയുണ്ട്. ഇന്ത്യൻ ബൗളിംഗിന്റെ ഗുണനിലവാരത്തിൽ എനിക്ക് അഗാധമായ വിശ്വാസമുണ്ട്,”ചോപ്ര പറഞ്ഞു.
രോഹിത് ശർമ്മയും ചേതേശ്വര് പൂജാരയും ഒഴികെ, മറ്റ് ഇന്ത്യൻ ബാറ്റർമാർ അവരുടെ സമീപകാല ഫോമിന്റെ അടിസ്ഥാനത്തിൽ ആത്മവിശ്വാസം നൽകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
“നിങ്ങൾ ബാറ്റിംഗിലെ ആദ്യ ആറ് പേരും അവരുടെ നിലവിലെ ഫോമും എടുത്താൽ ആരാണ് നിങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നത് – രോഹിത് ശർമ്മയും ചേതേശ്വര് പൂജാരയും മാത്രമാണ് വിശ്വസനീയമായ കളിക്കാർ. ഇവ രണ്ടും ഒഴികെ, മറ്റുള്ളവരുടെ ഫോമിൽ സംശയങ്ങളുണ്ട്, ”ചോപ്ര കൂട്ടിച്ചേർത്തു