നൂറ് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കണമെന്നത് ലക്ഷ്യം – അജിങ്ക്യ രഹാനെ

Sports Correspondent

ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തണമെന്നത് തന്റെ വലിയ ലക്ഷ്യമാണെന്ന് പറഞ്ഞ് അജിങ്ക്യ രഹാനെ. 13 വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായി നിന്ന താരം അടുത്തിടെയാണ് സെലക്ഷന്‍ പട്ടികയിൽ നിന്ന് പുറത്താകുന്നത്. 85 ടെസ്റ്റിൽ കളിച്ചിട്ടുള്ള താരത്തിന് തന്റെ ടെസ്റ്റ് കരിയര്‍ നൂറ് ടെസ്റ്റിലേക്ക് എത്തിക്കണമെന്നാണ് പറയുന്നത്.

രഹാനെ

ഐപിഎലിലെ മികച്ച പ്രകടനത്തിലൂടെ കഴിഞ്ഞ തവണ വീണ്ടും ടെസ്റ്റ് സെലക്ഷനിലേക്ക് താരം തിരികെ എത്തിയപ്പോള്‍ ഇത്തവണ രഞ്ജി കിരീടം നേടുകയെന്നതാണ് വീണ്ടും ടെസ്റ്റ് ടീമിലേക്കുള്ള ചവിട്ടുപടിയായി താരം കാണുന്നത്.

ജനുവരി 19ന് കേരളത്തിനെതിരെ തിരുവനന്തപുരത്താണ് മുംബൈയുടെ അടുത്ത മത്സരം. ഹോം എവേ ഫോര്‍മാറ്റിലുള്ള ടൂര്‍ണ്ണമെന്റ് ആയതിനാൽ തന്നെ സ്ഥിരതയോടെ ബാറ്റ് വീശുക എന്നത് പ്രധാനമാണെന്നും രഹാനെ കൂട്ടിചേര്‍ത്തു.