ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ അജിങ്കെ രഹാനെ പുറത്തായ രീതിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. രഹാനെ ഷോർട്ട് തിരഞ്ഞെടുത്തത് ശരിയായില്ലെന്നും ബൗൺസ് കുറഞ്ഞ പിച്ചിൽ ഇത്തരം ഷോട്ടുകൾക്ക് ശ്രമിക്കരുതെന്നും വി.വി.എസ് ലക്ഷ്മൺ കൂട്ടിച്ചേർത്തു.
മത്സരത്തിൽ 35 റൺസ് എടുത്ത അജിങ്കെ രഹാനെ കെയ്ൽ ജാമിസണ് വിക്കറ്റ് നൽകി മടങ്ങിയിരുന്നു. ഓഫ് സൈഡിന് പുറത്തുകൂടി പോവുന്ന പന്തിന് രഹാനെ ബാറ്റ് വെക്കുകയും പന്ത് ബാറ്റിന്റെ എഡ്ജിൽ തട്ടി സ്റ്റമ്പിൽ പതിക്കുകയുമായിരുന്നു. മോശം ഫോമിനെ തുടർന്ന് പരമ്പര തുടങ്ങുന്നതിന് മുൻപ് ഒരുപാട് വിമർശനങ്ങൾ രഹാനെക്ക് നേരിടേണ്ടിവന്നിരുന്നു. ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിന് പിന്നാലെയാണ് രഹാനെ ഇന്ത്യൻ ക്യാപ്റ്റനായത്.