ഇന്ത്യയ്ക്കെതിരെയുള്ള മുംബൈ ടെസ്റ്റിൽ ഒരിന്നിംഗ്സിൽ പത്ത് വിക്കറ്റ് നേട്ടം നേടിയെങ്കിലും ന്യൂസിലാണ്ടിന്റെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിലേക്ക് അജാസ് പട്ടേലിന് അവസരം ലഭിച്ചിരുന്നില്ല. ഇതിൽ അത്ഭുതമില്ലെന്നും എന്നാൽ തനിക്ക് വലിയ നിരാശയുണ്ടെന്നും അത് താന്‍ ഹെഡ് കോച്ച് ഗാരി സ്റ്റെഡുമായി പങ്ക് വെച്ചിട്ടുണ്ടെന്നും അജാസ് പട്ടേൽ വ്യക്തമാക്കി.
ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള 13 അംഗ സ്ക്വാഡിൽ അജാസിന് ഇടം ലഭിച്ചിരുന്നില്ല. സ്പിന്‍ ഓള്‍റൗണ്ടര്‍ രച്ചിന്‍ രവീന്ദ്രയ്ക്കാണ് ന്യൂസിലാണ്ട് ഏക് സ്പിന്നറായി സ്ക്വാഡിൽ ഇടം കൊടുത്തത്.
ന്യൂസിലാണ്ടിലെ പിച്ചുകളിൽ പേസര്‍മാര്‍ക്ക് കൂടുതൽ അവസരം നല്‍കുന്നതാണ് ഉചിതമെന്നതാണ് ന്യൂസിലാണ്ടിന്റെ ഈ തീരുമാനത്തിന് പിന്നിൽ. തന്നെ ഒഴിവാക്കിയതിന് പിന്നിലെ കാരണം തനിക്ക് അറിയാമെന്നും എന്നാൽ ന്യൂസിലാണ്ടിൽ ടെസ്റ്റ് കളിക്കുവാനുള്ള അവസരം നഷ്ടമായതിൽ തനിക്ക് വിഷമം ഉണ്ടെന്നും അജാസ് കൂട്ടിചേര്‍ത്തു.