ലക്ഷ്യം ഏഷ്യയിലെ ഏറ്റവും മികച്ച ഫീൽഡിംഗ് സൈഡ് ആവുക – ഷാക്കിബ് അൽ ഹസന്‍

Sports Correspondent

ബംഗ്ലാദേശിനെ ഏഷ്യയിലെ ഏറ്റവും മികച്ച ഫീൽഡിംഗ് സൈഡ് ആക്കുക എന്നതാണ് ടീമംഗങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് പറഞ്ഞ് ഷാക്കിബ് അൽ ഹസന്‍. ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരമ്പരയിൽ ഉടനീളം അവിശ്വസനീയമായ ഫീൽഡിംഗ് ആണ് ബംഗ്ലാദേശ് കാഴ്ചവെച്ചതെന്നും ഇംഗ്ലണ്ടിനെക്കാള്‍ മികച്ച ഫീൽഡിംഗ് ആണ് ടീം ഇത്തവണ കാഴ്ചവെച്ചതെന്നും ഷാക്കിബ് വ്യക്തമാക്കി. പരമ്പരയിൽ സര്‍വ്വ മേഖലയിലും ബംഗ്ലാദേശ് മികവ് പുലര്‍ത്തിയെങ്കിലും ഏറ്റവും വലിയ മെച്ചപ്പെടൽ ഫീൽഡിംഗിലായിരുന്നുവെന്നും ഹസന്‍ സൂചിപ്പിച്ചു.

Bangladesh2

ഏഷ്യയിലെ ഏറ്റവും മികച്ച ഫീൽഡിംഗ് സൈഡാവുക എന്ന ലക്ഷ്യം ഏറെ വിദൂരമല്ലെന്നാണ് ഈ പരമ്പരയിലെ ബംഗ്ലാദേശിന്റെ ഫീൽഡിംഗ് പ്രകടനം നൽകുന്ന സൂചനയെന്നും ഷാക്കിബ് കൂട്ടിചേര്‍ത്തു.