അഹമ്മദ് ഷെഹ്സാദിനെ സസ്പെന്‍ഡ് ചെയ്ത് പാക്കിസ്ഥാന്‍

ഉത്തേജക മരുന്ന് വിവാദത്തില്‍ പിടിയിലായ പാക്കിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്സാദിനെ സസ്പെന്‍ഡ് ചെയ്ത് പാക്കിസ്ഥാന്‍. ജൂലൈ 18നകം തന്റെ ബി സാംപിളുകള്‍ പരിശോധിയ്ക്കണോയെന്ന് താരത്തിനു ബോര്‍ഡിനെ അറിയിക്കാം. അല്ലാത്ത പക്ഷം ജൂലൈ 27നകം താരത്തിനെതിരെയുള്ള കുറ്റങ്ങള്‍ക്കുമേല്‍ ബോര്‍ഡിനു താരം മറുപടി നല്‍കേണ്ടതുണ്ട്. അതു വരെ താരത്തെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യുകയാണെന്നാണ് പിസിബി അറിയിച്ചിരിക്കുന്നത്.

പാക്കിസ്ഥാനിലെ ആഭ്യന്തര ടൂര്‍ണ്ണമെന്റായ പാക്കിസ്ഥാന്‍ കപ്പിനിടെയാണ് താരത്തിന്റെ സാംപിളുകള്‍ പാക്കിസ്ഥാന്‍ ആന്റി ഡോപിംഗ് ഏജന്‍സി ശേഖരിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial