ഗോൾ നേടാനാവാതെ ബെൽജിയവും ഫ്രാൻസും, ആദ്യ പകുതി സമനിലയിൽ

ലോകകപ്പ് സെമി ഫൈനലിൽ ബെൽജിയം – ഫ്രാൻസ് മത്സരം ആദ്യ പകുതി പിന്നിട്ടപ്പോൾ ഗോൾ രഹിത സമനിലയിൽ. ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ച മത്സരത്തിൽ ആദ്യ മിനുട്ടുകളിൽ ബെൽജിയം ആധിപത്യം പുലർത്തിയെങ്കിലും ഗോൾ കണ്ടെത്താൻ ഇരുവർക്കുമായില്ല.

ബെൽജിയം കൗണ്ടർ അറ്റാക്കിനെ ഭയന്ന് ഫ്രാൻസ് ആദ്യം അൽപം ഉൾ വലിഞ്ഞാണ്‌ കളിച്ചതെങ്കിലും പിന്നീട് അവർ താളം കണ്ടെത്തി. ബെൽജിയത്തിന് ഹസാർഡിലൂടെയും അൽഡർവീൽഡിലൂടെയും അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷ് ചെയ്യാനായില്ല. ഫ്രാൻസിന് പവാർഡിലൂടെ ലഭിച്ച അവസരം ബെൽജിയൻ ഗോളി കോർട്ടോ തടുത്തിട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial