അഫ്സര്‍ സാസായിക്ക് കാറപകടത്തില്‍ പരിക്ക്, ചെറിയ പരിക്കുകളോട് രക്ഷപ്പെട്ട് താരം

Sports Correspondent

അഫ്ഗാനിസ്ഥാന്‍ താരം അഫ്സര്‍ സാസായിക്ക് കാറപകടത്തില്‍ പരിക്ക്. തലയ്ക്ക് ചെറിയ പരിക്ക് ഏറ്റ താരം വലിയൊരു അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അഫ്ഗാനിസ്ഥാന് വേണ്ടി മൂന്ന് ടെസ്റ്റുകളിലും 17 ഏകദിനങ്ങളിലും ഒരു ടി20 മത്സരത്തിലും സാസായി കളിച്ചിട്ടുണ്ട്.

വിക്കറ്റ് കീപ്പര്‍ താരത്തിന്റെ കാര്‍ ഏകദേശം പൂര്‍ണ്ണമായും നശിച്ചിട്ടുണ്ടെങ്കിലും താരം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ലക്നൗവില്‍ കഴിഞ്ഞ നവംബറില്‍ ടെസ്റ്റ് മത്സരത്തിലാണ് അവസാനമായി താരം അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ചത്. 2013ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരം അരങ്ങേറ്റം കുറിച്ചത്.