യുഎഇയിൽ നടക്കാനിരിക്കുന്ന 2025 ഏഷ്യാ കപ്പിനുള്ള 22 അംഗ പ്രാഥമിക ടീമിനെ അഫ്ഗാനിസ്ഥാൻ പ്രഖ്യാപിച്ചു. ഗുരുതരമായ നടുവേദനയിൽ നിന്ന് മോചിതനായി യുവ സ്പിന്നർ എ.എം. ഘസൻഫാർ ടീമിൽ തിരിച്ചെത്തി.
മാസങ്ങളോളം ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന ഘസൻഫാർ ആഭ്യന്തര, വിദേശ ടി20 ടൂർണമെൻ്റുകളിലെ മികച്ച പ്രകടനത്തിലൂടെയാണ് ടീമിലേക്ക് തിരിച്ചുവരവ് നടത്തിയത്.

2025-ലെ ടി20 ബ്ലാസ്റ്റിൽ ഡെർബിഷെയറിനായി 14 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ വീഴ്ത്തി ടൂർണമെൻ്റിലെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിലെത്തി. 7.05 ആയിരുന്നു അദ്ദേഹത്തിൻ്റെ മികച്ച ഇക്കോണമി റേറ്റ്.
റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, ഘസൻഫാർ എന്നിവരടങ്ങിയ അഫ്ഗാനിസ്ഥാൻ്റെ സ്പിൻ നിര ശക്തമാണ്. രണ്ടാഴ്ചത്തെ പരിശീലന ക്യാമ്പിന് ശേഷം 15 അംഗ അന്തിമ ടീമിനെ തിരഞ്ഞെടുക്കുമെന്ന് എസിബി സെലക്ടർ മിർ മുബാരിസ് പറഞ്ഞു.
Preliminary Squad: Rahmanullah Gurbaz (WK), Sediqullah Atal, Wafiullah Tarakhil, Ibrahim Zadran, Darwish Rasooli, Mohammad Ishaq, Rashid Khan (C), Mohammad Nabi, Nangyal Kharoti, Sharafuddin Ashraf, Karim Janat, Azmatullah Omarzai, Gulbadin Naib, Mujeeb Ur Rahman, AM Ghazanfar, Noor Ahmad, Fazal Haq Farooqi, Naveen ul Haq, Farid Malik, Saleem Safi, Abdullah Ahmadzai, Bashir Ahmad.