കാബൂളില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനായി സ്ഥലം അനുവദിച്ച് അഫ്ഗാനിസ്ഥാന്‍

Acb

സ്വന്തം മണ്ണില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളെന്ന അഫ്ഗാനിസ്ഥാന്റെ ശ്രമങ്ങളുടെ ആദ്യ ചുവടുവയ്പ് നടത്തി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. കാബൂളില്‍ പുതിയ സ്റ്റേഡിയത്തിനായി സ്ഥലം ഏറ്റെടുത്ത ബോര്‍ഡ് സ്റ്റേഡിയത്തിന്റെ പേര് കാബൂള്‍ അന്താരാഷ്ട്ര സ്റ്റേഡിയം ആയിരിക്കുമെന്നും അറിയിച്ചു.

സ്റ്റേഡിയം പൂര്‍ത്തിയാക്കുവാന്‍ എത്ര കാലം എടുക്കുമെന്നതില്‍ ഒരു തീരുമാനം ഇതുവരെ ആയിട്ടില്ല. ഫൈ സ്റ്റാര്‍ ഗസ്റ്റ് ഹൗസ്, സ്വിമ്മിംഗ് പൂള്‍, ഇന്‍ഡോര്‍-ഔട്ട്ഡോര്‍ അക്കാഡമി, ഹെല്‍ത്ത് ക്ലിനിക്ക്, പള്ളി എന്നിവയടങ്ങുന്ന സ്റ്റേഡിയത്തില്‍ 35000 കാണികള്‍ക്ക് പ്രവേശനം നല്‍കുന്ന രീതിയിലാവും നിര്‍മ്മാണം.

ഓസ്ട്രേലിയ, ഇംഗ്ലണ്ട് പോലെയുള്ള മുന്‍ നിര ക്രിക്കറ്റിംഗ് രാജ്യങ്ങളുടെ നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഈ പുതിയ സ്റ്റേഡിയത്തിലുണ്ടാകുമെന്നും അഫ്ഗാനിസ്ഥാന്‍ ബോര്‍ഡ് അറിയിച്ചു. നിലവില്‍ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ ഹോം ഗ്രൗണ്ട് ലക്നൗവിലെ ഏകന ക്രിക്കറ്റ് സ്റ്റേഡിയം ആണ്.

Previous articleഗോൾഡൻ ഫൂട്ട് പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സമ്മാനിച്ചു
Next articleവാറ്റ്ഫോർഡിന് പുതിയ പരിശീലകനായി