ലോകകപ്പിന് മുമ്പ് ത്രിരാഷ്ട്ര ടീ സീരീസ് പരമ്പര നടത്തുവാനുള്ള ആലോചനയുമായി അഫ്ഗാനിസ്ഥാന്‍

Sports Correspondent

ഇന്ത്യയില്‍ നടക്കുന്ന 2021 ടി20 ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയയും വിന്‍ഡീസും ഉള്‍പ്പെടുന്ന ഒരു ത്രിരാഷ്ട്ര പരമ്പര നടത്തുവാനാകുമെന്ന പ്രതീക്ഷയുമായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. മൂന്ന് ബോര്‍ഡുകളും വാക്കാല്‍ ഈ പരമ്പരയ്ക്ക് സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഭാവിയില്‍ ഈ പരമ്പരയുടെ ഫിക്സ്ച്ചറുകളും വേദിയും എല്ലാം പുറത്ത് വിടുമെന്നാണ് അറിയുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ മണ്ണില്‍ ഒരു പരിശീലനം എന്നതാണ് ടീമുകള്‍ക്ക് ഈ പരമ്പര കൊണ്ടുള്ള ഗുണം.