ടി20 ലോകകപ്പ് ജയിക്കാനുള്ള കഴിവ് അഫ്ഗാനിസ്ഥാന് ഉണ്ടെന്ന് റഷീദ് ഖാൻ

ടി20 ലോകകപ്പ് ജയിക്കാനുള്ള കഴിവും പ്രതിഭയുമുള്ള താരങ്ങൾ അഫ്ഗാനിസ്ഥാൻ ടീമിന് ഉണ്ടെന്ന് അഫ്ഗാൻ താരം റഷീദ് ഖാൻ. അഫ്ഗാനിസ്ഥാൻ ആരാധകർ ടീം ടി20 ലോകകപ്പ് കിരീടം നേടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അഫ്ഗാനിസ്ഥാൻ സ്പിന്നർ പറഞ്ഞു.

അഫ്ഗാനിസ്ഥാൻ ടീം ഇതുവരെ നേടിയ ഏറ്റവും വലിയ നേട്ടം അഫ്ഗാനിസ്ഥാൻ ലോകകപ്പ് കിരീടം നേടാൻ കഴിയുമെന്ന് രാജ്യവും ആരാധകരും പ്രതീക്ഷിക്കുന്നുതാണെന്നും റഷീദ് ഖാൻ പറഞ്ഞു. പ്രതിഭയുടെ കാര്യത്തിൽ അഫ്ഗാനിസ്ഥാൻ മികച്ച ടീം ആണെന്നും അഫ്ഗാനിസ്ഥാന് മികച്ച സ്പിന്നർമാരും മികച്ച ഫാസ്റ്റ് ബൗളർമാരും മികച്ച ബാറ്റ്സ്മാൻമാറും ഉണ്ടെന്നും റഷീദ് ഖാൻ പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ മികച്ച ടി20 താരങ്ങൾ ഉണ്ടെന്നും രാജ്യത്തിന് വേണ്ടി ടി20 ലോകകപ്പ് കിരീടം നേടികൊടുകയെന്നത് തന്റെയും തന്റെ രാജ്യത്തിന്റെയും സ്വപ്നമാണെന്നും അഫ്ഗാൻ സ്പിന്നർ പറഞ്ഞു. എന്നാൽ മികച്ച ടീമുകളുമായി സ്ഥിരമായി കൂടുതൽ മത്സരങ്ങൾ അഫ്ഗാനിസ്ഥാൻ കാളിക്കണമെന്നും ഇത് ടീമിനെ മെച്ചപ്പെടുത്തുമെന്നും റഷീദ് ഖാൻ പറഞ്ഞു.