ആദ്യ ഏകദിനത്തിൽ ശ്രീലങ്കയെ തോൽപ്പിച്ച് അഫ്ഗാനിസ്താൻ!!

Newsroom

Picsart 23 06 02 18 29 02 756
Download the Fanport app now!
Appstore Badge
Google Play Badge 1

ആദ്യ ഏകദിനത്തിൽ ശ്രീലങ്കയെ തോൽപ്പിച്ച് അഫ്ഗാനിസ്താൻ. ശ്രീലങ്ക ഉയർത്തിയ 269 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ 6 വിക്കറ്റ് വിജയം സ്വന്തമാക്കി. ഇബ്രാഹിം സദ്രാന്റെ ഇന്നിംഗ്സ് അണ് ആഫ്ഗാന് കരുത്തായത്. 89 പന്തിൽ 98 റൺസ് എടുക്കാൻ സദ്രാനായി. 2 സിക്സും 11 ഫോറും അടങ്ങുന്നത് ആയിരുന്നു സദ്രാന്റെ ഇന്നിംഗ്സ,,.

അഫ്ഗാനിസ്താൻ 23 06 02 18 29 19 087

റഹ്മാൻ 55 റൺസും ഷാഹിദി 38 റൺസും എടുത്തു. 27 റൺസുമായി നബി പുറത്താകാതെ നിന്ന് വിജയം ഉറപ്പിച്ചു. 46.5 ഓവറിക് അഫ്ഗാൻ വിജയലക്ഷ്യത്തിൽ എത്തി.

അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയ്ക്ക് 268 റൺസ് ആണ് എടുക്കാൻ ആയത്. ചരിത് അസലങ്ക, ധനന്‍ജയ ഡി സിൽവ എന്നിവര്‍ നേടിയ അര്‍ദ്ധ ശതകങ്ങളാണ് ലങ്കയെ മുന്നോട്ട് നയിച്ചത്.  അസലങ്ക 91 റൺസ് നേടിയപ്പോള്‍ ശ്രീലങ്ക അവസാന പന്തിൽ ഓള്‍ഔട്ട് ആയി.

Picsart 23 06 02 18 28 46 250

ശ്രീലങ്കയുടെ തുടക്കം പാളുന്ന കാഴ്ചയാണ് ഹമ്പന്‍ടോട്ടയിൽ കണ്ടത്. ദിമുത് കരുണാരത്നേയെയും കശൽ മെന്‍ഡിസിനെയും ഫസൽഹഖ് ഫറൂക്കി പുറത്താക്കിയപ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 38 റൺസായിരുന്നു ഉണ്ടായിരുന്നത്. കരുണാരത്നേ പുറത്തായ ശേഷം പതും നിസ്സങ്ക – കുശൽ മെന്‍ഡിസ് കൂട്ടുകെട്ട് 32 റൺസ് രണ്ടാം വിക്കറ്റിൽ നേടി. നിസ്സങ്കയും മാത്യൂസും ചേര്‍ന്ന് 23 റൺസ് മൂന്നാം വിക്കറ്റിൽ നേടിയപ്പോള്‍ ഫരീദ് അഹമ്മദ് ആഞ്ചലോ മാത്യൂസിനെ പുറത്താക്കി. അധികം വൈകാതെ 38 റൺസ് നേടിയ പതും നിസ്സങ്കയുടെ വിക്കറ്റും ലങ്കയ്ക്ക് നഷ്ടമായി.

84/4 എന്ന നിലയിലേക്ക് വീണ ശ്രീലങ്കയെ അഞ്ചാം വിക്കറ്റിൽ ചരിത് അസലങ്ക – ധനന്‍ജയ ഡി സിൽവ കൂട്ടുകെട്ട് 99 റൺസ് നേടി ശ്രീലങ്കയ്ക്ക് പൊരുതാവുന്ന സ്കോറിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ശ്രീലങ്കയെ മുന്നോട്ട് നയിച്ചത്. 51 റൺസ് നേടിയ ധനന്‍ജയ ഡി സിൽവയെ പുറത്താക്കി മൊഹമ്മദ് നബിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

ദസുന്‍ ഷനകയും അസലങ്കയും ചേര്‍ന്ന് 6ാം വിക്കറ്റിൽ 32 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും 17 റൺസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റനെ നൂര്‍ അഹമ്മദ് പുറത്താക്കി. 91 റൺസ് നേടിയ അസലങ്ക അവസാന ഓവറിൽ റണ്ണൗട്ടാകുകയായിരുന്നു.