അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ത്രിരാഷ്ട്ര ടി20 ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മഴ മൂലം ഉപേക്ഷിച്ചു. ഇന്ന് ടോസ് പോലും നടക്കാതെയാണ് മത്സരം ഉപേക്ഷിക്കപ്പെട്ടത്. ധാക്കയിലെ ഷേരെ ബംഗള നാഷണല്‍ സ്റ്റേഡിയത്തിലായിരുന്നു ഫൈനല്‍ മത്സരത്തിന്റെ വേദി. റിസര്‍വ് ദിനം ഇല്ലാത്തതിനാല്‍ ത്രിരാഷ്ട്ര പരമ്പരയുടെ ട്രോഫി ഇരു ടീമുകളും ചേര്‍ന്ന് പങ്കുവെച്ചു.