പോഗ്ബ പരിക്ക് മാറി തിരികെ എത്തി

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ പരിക്ക് മാറി തിരികെ എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ തന്നെ പോഗ്ബയുടെ തിരിച്ചു വരവ് മാധ്യമങ്ങളോട് പറഞ്ഞു. ഈ കഴിഞ്ഞ ഇന്റർ നാഷണൽ ബ്രേക്ക് മുതൽ പോഗ്ബയ്ക്ക് പരിക്ക് കാരണം കളിക്കാൻ കഴിഞ്ഞിരുന്നില്ല. അവസാന മൂന്ന് മത്സരങ്ങളിലും പോഗ്ബ ഇല്ലാതെ ആയിരുന്നു യുണൈറ്റഡ് കളിച്ചത്.

പോഗ്ബ ഇല്ലാതെ യുണൈറ്റഡ് മധ്യനിര വിഷമിക്കുന്നതാണ് അവസാന മത്സരങ്ങളിൽ കണ്ടത്. എന്നാൽ നാളെ നടക്കുന്ന ലെഗ് കപ്പ് മത്സരത്തിൽ പോഗ്ബ കളിക്കും എന്ന് സോൽഷ്യാർ അറിയിച്ചു. എന്നാൽ ഗ്രീന്വുഡ്, മാർഷ്യൽ, റാഷ്ഫോർഡ് തുടങ്ങിയവർ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്.

Advertisement