ആദില്‍ റഷീദ് ഇംഗ്ലണ്ടിനു അത്രമേല്‍ വിലപ്പെട്ട താരമാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഇംഗ്ലണ്ട് വിന്‍ഡീസിനോട് ഗ്രനേഡയില്‍ വിജയിച്ചത് ഭാഗ്യം കൊണ്ടെന്ന് പറഞ്ഞ മോര്‍ഗന്‍ ക്രിസ് ഗെയിലിന്റെ വെടിക്കെട്ടിനു ശേഷം കാര്‍ലോസ് ബ്രാത്‍വൈറ്റ്-ആഷ്‍ലി നഴ്സ് കൂട്ടുകെട്ട് വിന്‍ഡീസിനു വിജയപ്രതീക്ഷ നല്‍കി നിലകൊള്ളുമ്പോളാണ് ആദില്‍ റഷീദ് എത്തി ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുന്നത്.
418 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ ജോസ് ബട‍്‍ലര്‍ വെടിക്കെട്ടിലൂടെ നേടിയെങ്കിലും ഇംഗ്ലണ്ടിനു ഭീഷണിയായി മാറിയത് ക്രിസ് ഗെയിലിന്റെ പ്രകടനമാണ്. 162 റണ്‍സുമായി യൂണിവേഴ്സ് ബോസ് കളം നിറഞ്ഞാടിയപ്പോള്‍ വിന്‍ഡീസിനും വിജയ സാധ്യതയുണ്ടായിരുന്നു. താരം പുറത്തായ ശേഷവും വിന്‍ഡീസ് വിജയപ്രതീക്ഷയായി മുന്നേറുമ്പോളാണ് ആദില്‍ റഷീദ് താനെറിഞ്ഞ ഇന്നിംഗ്സിലെ 48ാം ഓവറില്‍ 4 വിക്കറ്റ് വീഴ്ത്തി വിന്‍ഡീസിന്റെ അന്തകനായി ഇംഗ്ലണ്ടിനു 29 റണ്‍സ് വിജയം സമ്മാനിക്കുന്നത്.
ആദില്‍ തങ്ങളുടെ ഏറ്റവും വലിയ ആയുധമെന്നാണ് മത്സരശേഷം ഓയിന്‍ മോര്‍ഗന്‍ പറഞ്ഞത്. 50 ഓവര്‍ മത്സരത്തില്‍ ഇന്നിംഗ്സിന്റെ ഏത് ഘട്ടത്തിലും താരത്തിനെ പന്തെറിയിപ്പിക്കാമെന്നത് താരത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. മത്സരത്തില്‍ മാര്‍ക്ക് വുഡും മികവാര്‍ന്ന പ്രകടനമാണ് പുറത്തെടുത്തത്. നാല് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.