“മെസ്സിയുടെ ജേഴ്സി കിട്ടാൻ എളുപ്പ വഴിയുണ്ട്” മോഡ്രിചിനെ പരിഹസിച്ച് ബാഴ്സലോണ

ഇന്നലെ കഴിഞ്ഞ കോപ ഡെൽ റേ സെമി ഫൈനലിൽ ഫുട്ബോൾ ആരാധകർ ഏറ്റെടുത്ത ചിത്രമായിരുന്നു റയൽ മാഡ്രിഡ് മധ്യനിര താരം ലൂക മോഡ്രിച് മെസ്സിയെ തടയാനായി മെസ്സിയുടെ ജേഴ്സി പിടിച്ചു വലിക്കുന്ന ചിത്രം. ബാല ഡി ഓർ നേടിയ താരത്തിന് മെസ്സിയെ തടയാൻ ഇതു മാത്രമെ വഴിയുള്ളൂ എന്ന ചോദ്യവുമായി ബാഴ്സലോണ ആരാധകരും ഫുട്ബോൾ ലോകവും സാമൂഹിക മാധ്യത്തിൽ ഇന്നലെ മുതൽ സജീവമായിരുന്നു.

ഇന്ന് ആ പടം വെച്ച് മോഡ്രിചിനെ പരിഹസിക്കാൻ ബാഴ്സലോണ ക്ലബിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും മറന്നില്ല. മെസ്സിയുടെ ജേഴ്സി പിടിച്ചു വലിക്കുന്ന ചിത്രത്തിനൊപ്പം ജേഴ്സി ലഭിക്കാൻ തങ്ങളുടെ ഓൺലൈൻ സ്റ്റോർ സന്ദർശിച്ചാൽ മതി എന്നാണ് ക്ലബ് ട്വീറ്റ് ചെയ്തത്. ഓൺലൈൻ സന്ദർശിക്കുന്നതാണ് ജേഴ്സി കിട്ടാനുള്ള എളുപ്പ വഴി എന്നും ക്ലബ് ട്വീറ്റിൽ പറയുന്നു.

കോപ ഡെൽ റേ സെമിയിൽ ബാഴ്സലോണ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ച് ഫൈനലിലേക്ക് കടന്നിരുന്നു.

Previous articleക്രിക്കറ്റര്‍മാര്‍ക്ക് അടിസ്ഥാന വേതനം ഉറപ്പാക്കല്‍ അനിവാര്യം
Next articleആദില്‍ റഷീദ് ഇംഗ്ലണ്ടിനു അത്രമേല്‍ വിലപ്പെട്ടത്