ആ‍ഡം സാംപ ടി20 ബ്ലാസ്റ്റിനു തയ്യാര്‍, എസെക്സുമായി കരാര്‍

- Advertisement -

നാറ്റ്‍വെസ്റ്റ് ടി20 ബ്ലാസ്റ്റിനു എസെക്സുമായി കരാറിലേര്‍പ്പെട്ട് ഓസ്ട്രേലിയന്‍ സ്പിന്‍ ബൗളര്‍ ആഡം സാംപ. കഴിഞ്ഞ നാല് സീസണിലും മികച്ച ടീമായിരുന്നിട്ടും ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം കടക്കാത്ത എസെക്സ് ഇപ്രാവശ്യം കൂടുതല്‍ മികവോടെ ടൂര്‍ണ്ണമെന്റിനെ സമീപിക്കുക എന്ന ലക്ഷ്യവുമായാണ് ഇറങ്ങുന്നത്. ഇപ്രാവശ്യത്തെ ഐപിഎലില്‍ ആരും സാംപയെ ടീമിലെടുത്തില്ലെങ്കിലും ബിഗ്ബാഷ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്നിവിടങ്ങളില്‍ സ്ഥിരം ടി20 സാന്നിധ്യമാണ് ഈ ഓസ്ട്രേലിയന്‍ താരം.

എസെക്സ് ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ പീറ്റര്‍ സിഡിലിനെയും കഴിഞ്ഞ ദിവസം ടീമില്‍ എത്തിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement