അവസാന ഓവറുകളില്‍ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങി കേരളം, ജലജ് സക്സേന 100*

ജലജ് സക്സേനയുടെ ശതകവും അവസാന ഓവറുകളിലെ ഭേദപ്പെട്ട ബാറ്റിംഗും കേരളത്തിനെ താരതമ്യേന ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചു. അവസാന 21 ഓവറുകളില്‍ 127 റണ്‍സാണ് കേരളം നേടിയത്. ജലജ് സക്സേന 100 റണ്‍സുമായി പുറത്താകാതെ നിന്നു. സഞ്ജു സാംസണ്‍(34), മുഹമ്മദ് അസ്ഹറു്ദീന്‍(28) എന്നിവരാണ് കേരളത്തിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. ഒരു ഘട്ടത്തില്‍ 29 ഓവറില്‍ നിന്ന് 108/2 എന്ന നിലയില്‍ കേരളം ഇഴഞ്ഞ് നീങ്ങുകയായിരുന്നു.

50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് കേരളം ബംഗാളിനെതിരെ നേടിയത്. ബംഗാള്‍ നിരയില്‍ മനോജ് തിവാരി, സയന്‍ ഘോഷ് എന്നിവര്‍ 2 വീതം വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആ‍ഡം സാംപ ടി20 ബ്ലാസ്റ്റിനു തയ്യാര്‍, എസെക്സുമായി കരാര്‍
Next articleമിനേർവയ്ക്ക് ഇനി പുതിയ ഹോം സ്റ്റേഡിയം