കിയെല്ലിനിക്ക് വേണ്ടി ബെക്കാമിന്റെ ഇന്റർ മയാമി രംഗത്ത്

യുവന്റസ് ക്യാപ്റ്റനായ കിയെല്ലിനിയെ സ്വന്തമാക്കാൻ അമേരിക്കൻ ക്ലബായ ഇന്റർ മയാമി ശ്രമിക്കുന്നു. ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബിൽ മുൻ യുവന്റസ് താരങ്ങളായ മാറ്റ്യുഡിയും ഹിഗ്വയിനും ഇപ്പോൾ ഉണ്ട്. കിയെല്ലിനിയെ കൂടെ എത്തിച്ച് ടീം ശക്തമാക്കാൻ ആണ് ബെക്കാം ശ്രമിക്കുന്നത്. കിയെല്ലിനിക്ക് യുവന്റസ് പുതിയ കരാർ നൽകാൻ സാധ്യതയില്ല.

താരം വിരമിക്കാനും ആലോചിക്കുന്നുണ്ട്. അമേരിക്കയിൽ രണ്ട് സീസൺ കളിച്ച് വിരമിക്കാം എന്നാണ് കിയെല്ലിനിയെ ഓഫറുമായി സമീപിച്ചവർ പറയുന്നത്. അവസാന രണ്ടു സീസണിലും ഭൂരിഭാഗം മത്സരങ്ങളും പരിക്ക് കാരണം നഷ്ടമായ താരമാണ് കിയെല്ലിനി. 2005 മുതൽ യുവന്റസ് ഡിഫൻസിൽ കിയെല്ലിനി ഉണ്ട്. യുവന്റസിനൊപ്പം ഒമ്പതു സീരി എ കിരീടം അദ്ദേഹം നേടിയിട്ടുണ്ട്.

Previous articleപ്രസിദ്ധ് കൃഷ്ണയും കോവിഡ് പോസിറ്റീവ്, കൊല്‍ക്കത്ത നിരയിലെ നാലാമത്തെ താരം
Next articleപാക്കിസ്ഥാന് 7 വിക്കറ്റ് നഷ്ടം, ആബിദ് പൊരുതുന്നു