ഗംഭീറിന്റെ അസിസ്റ്റന്റ് കോച്ചായി അഭിഷേക് നായർ ഇന്ത്യൻ ടീമിലേക്ക്

Newsroom

ടീം ഇന്ത്യയുടെ അസിസ്റ്റൻ്റ് കോച്ചായി മുൻ ഓൾറൗണ്ടർ അഭിഷേക് നായർ എത്താൻ സാധ്യത. ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോൾ ദ്രാവിഡിന് ഒപ്പം ഉണ്ടായിരുന്ന ഒഫീഷ്യൽസും സ്ഥാനം ഒഴിഞ്ഞിരുന്നു. ഗൗതം ഗംഭീറിനൊപ്പം പുതിയ ഒരു പരിശീലക സംഘം ആകും ഉണ്ടാവുക. ഗൗതം ഗംഭീർ അഭിഷേക് നായറോട് ഇന്ത്യൻ ടീമിനൊപ്പം ചേരാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

അഭിഷേക് 24 07 10 09 42 43 771

ഐപിഎൽ 2024 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ അഭിഷേക് നായരും ഗംഭീറും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. അഭിഷേക് നായരെ തൻ്റെ സപ്പോർട്ട് സ്റ്റാഫ് ടീമിൽ ഉൾപ്പെടുത്താൻ ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനോട് (ബിസിസിഐ) അഭ്യർത്ഥിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

നായർ കെകെആർ അക്കാദമിയുടെ തലവനായി പ്രവർത്തിക്കുകയാണ്. നിരവധി യുവതാരങ്ങളെ വളർത്തിയെടുത്ത കോച്ചാണ് അഭിഷേക് നായർ.