കൊറോണ വൈറസ് ബാധയെ തുടർന്ന് നിർത്തിവെച്ച മത്സരങ്ങൾ ദക്ഷിണാഫ്രിക്കയിൽ തുടങ്ങിയപ്പോൾ വമ്പൻ വെടിക്കെട്ട് പ്രകടനവുമായി എബി ഡിവില്ലേഴ്സ്. ഇന്ന് സെഞ്ചുറിയനിൽ നടന്ന ക്രിക്കറ്റ് സോളിഡാരിറ്റി കപ്പിൽ കായ്ച്ച ഡിവില്ലേഴ്സ് 21 പന്തിൽ നിന്ന് അർദ്ധ സെഞ്ചുറി നേടികൊണ്ടാണ് ക്രിക്കറ്റിന്റെ തിരിച്ചുവരവ് ആഘോഷിച്ചത്.
മത്സരത്തിൽ 24 പന്തിൽ നിന്ന് 61 റൺസ് എടുത്താണ് എബി ഡിവില്ലേഴ്സ് പുറത്തായത്. ഡിവില്ലേഴ്സിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ 12 ഓവറിൽ ഈഗിൾസ് 160 റൺസാണ് അടിച്ചുകൊട്ടിയത്. ദക്ഷിണാഫ്രിക്കയിലെ 24 താരങ്ങളെ 3 ടീമുകളായി വിഭജിച്ചാണ് ക്രിക്കറ്റ് സോളിഡാരിറ്റി കപ്പ് നടത്തുന്നത്. 12 ഓവറുള്ള മത്സരം 6 ഓവർ ഒരു ടീമും രണ്ടാമത്തെ 6 ഓവർ രണ്ടാമത്തെ ടീമുമാണ് എറിയുക.