കസിയസ് റയൽ മാഡ്രിഡിലേക്ക് തിരിച്ചു വരുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡ് ഇതിഹാസം ഐകർ കസിയസ് റയൽ മാഡ്രിഡിലേക്ക് തിരികെ വരുന്നതായി വാർത്തകൾ വരുന്നു. അടുത്തിടെ ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു കസിയസ്. പോർട്ടോക്ക് വേണ്ടി കളിക്കുന്നതിനിടയിൽ ആണ് കസിയസിന്റെ അരോഗ്യ നില വഷളായതും താരത്തിന്റെ കരിയർ പ്രതിസന്ധിയിലായതും. ആരോഗ്യനില ശരിയായി എങ്കിലും ഫുട്ബോൾ കളിക്കാരനായി തുടരുക പ്രയാസമായതിനാൽ കസിയസ് വിരമിക്കുകയായിരുന്നു.

റയൽ മാഡ്രിഡ് ബോർഡിലേക്കാകും കസിയസ് എത്തുക. റയലിന്റെ പ്രസിഡന്റായ ഫ്ലൊറെന്റീനോ പെരെസിന്റെ സഹായി ആയാകും കസിയസ് എത്തുക. മുമ്പ് റയലിന്റെ പരിശീലകനാകും മുമ്പ് സിനദിൻ സിദാൻ ഈ വേഷത്തിൽ ക്ലബിനൊപ്പം ഉണ്ടായിർന്നു. റയൽ മാഡ്രിഡിനൊപ്പം 25 വർഷങ്ങളോളം ഉണ്ടായിരുന്ന താരമാണ് കസിയസ്. ക്ലബിനായി 500ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.