മികച്ച പ്രകടനങ്ങളില്ലാതെ ടീമിനെ നയിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യം – ആരോണ്‍ ഫിഞ്ച്

Aaronfinch2

മോശം ഫോമില്‍ തുടരുകയായിരുന്നു ആരോണ്‍ ഫിഞ്ച് ഏറെ കാലമായി. കഴിഞ്ഞ 29 ടി20 മത്സരങ്ങളില്‍ നിന്ന് താരം നേടിയത് വെറും 495 റണ്‍സാണ്. എന്നാല്‍ ന്യൂസിലാണ്ടിനെതിരെ വെല്ലിംഗ്ടണിലെ മികച്ച വിജയം നേടിയ മത്സരത്തില്‍ ടോപ് ഓര്‍ഡറില്‍ നിര്‍ണ്ണായക പ്രകടനമാണ് ഫിഞ്ച് പുറത്തെടുത്തത്.

Aaronfinch

44 പന്തില്‍ നിന്ന് 69 റണ്‍സാണ് ആരോണ്‍ ഫിഞ്ച് സ്വന്തമാക്കിയത്. റണ്‍സ് കണ്ടെത്താനായത് വളരെ സന്തോഷം നല്‍കിയ കാര്യമാണെന്നും തനിക്ക് തുടക്കത്തില്‍ അല്പം പതിഞ്ഞ രീതിയില്‍ കളിക്കേണ്ടി വന്നുവെങ്കിലും പിന്നീട് മികച്ച രീതിയില്‍ ബാറ്റ് വീശാനായി എന്ന് ഫിഞ്ച് വ്യക്തമാക്കി.

Finch

ക്യാപ്റ്റന്‍ റണ്‍സ് സ്കോര്‍ ചെയ്യുന്നില്ലെങ്കില്‍ ടീമിനെ നയിക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ഫിഞ്ച് പറഞ്ഞു. വ്യക്തിപരമായി സ്കോര്‍ ചെയ്യണമെന്ന് ഏവരും ആഗ്രഹിക്കുമെങ്കിലും ടീം തന്നെയാണ് എന്നും മുന്നിലെന്ന് ആരോണ്‍ ഫിഞ്ച് വ്യക്തമാക്കി. ഈ കാലഘട്ടത്തില്‍ മുഴുവനും തന്റെ ക്യാപ്റ്റന്‍സി മികച്ച് തന്നെയാണ് നിന്നതെന്നും അത് അന്താരാഷ്ട്ര മത്സരത്തിലും ടി20യിലും ഒരു പോലെയാണെന്ന് ആരോണ്‍ ഫിഞ്ച് അഭിപ്രായപ്പെട്ടു.

Previous articleലോക റാങ്കില്‍ 22ാം നമ്പര്‍ ടീമിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഉറപ്പാക്കി ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ട്
Next articleകിഡംബിയ്ക്ക് വിജയം, സൗരഭ് വര്‍മ്മ പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്