ആരോൺ ഫിഞ്ച് ഏകദിന പരമ്പരയിൽ കളിച്ചേക്കില്ലെന്ന് സൂചന

Sports Correspondent

വിന്‍ഡീസിനെതിരെയുള്ള അഞ്ചാം ടി20യ്ക്കിടെ കാല്‍മുട്ടിന് ബുദ്ധിമുട്ട് അനുഭവിച്ച ഓസ്ട്രേലിയന്‍ നായകന്‍ ആരോൺ ഫിഞ്ച് ഏകദിന പരമ്പരയിൽ കളിച്ചേക്കില്ലെന്ന് സൂചന. ഇതോടെ ഓസ്ട്രേലിയയ്ക്ക് പരമ്പരയിൽ പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും.

കുറച്ച് കാലമായി ഈ പരിക്ക് താരത്തിനെ അലട്ടുന്നുണ്ടെങ്കിലും അഞ്ചാം മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ കാൽ ട്വിസ്റ്റ് ചെയ്തതാണ് വിനയായിരിക്കുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം. ബാറ്റിംഗിനിടെയും താരത്തിനെ പരിക്ക് അലട്ടുന്നതായാണ് കണ്ടത്.

ടീമിന്റെ ടി20 വൈസ് ക്യാപ്റ്റന്‍ മാത്യു വെയിഡ് ആണെങ്കിലും തന്നെ ക്യാപ്റ്റനായി പരിഗണിക്കുമോ എന്നത് തനിക്ക് അറിയില്ലെന്ന് വെയിഡ് വ്യക്തമാക്കി.