87 റൺസ് ജയം, സെഞ്ചൂറിയൺ ടെസ്റ്റ് ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തം

Sports Correspondent

ആവേശകരമായ സെഞ്ചൂറിയൺ ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ടെങ്കിലും വിജയം കൈക്കലാക്കി ദക്ഷിണാഫ്രിക്ക. വെസ്റ്റിന്‍ഡീസിനെ രണ്ടാം ഇന്നിംഗ്സിൽ 159 റൺസിന് പുറത്താക്കി 87 റൺസിന്റെ വിജയം ആണ് ആതിഥേയര്‍ സ്വന്തമാക്കിയത്.

79 റൺസ് നേടിയ ജെര്‍മൈന്‍ ബ്ലാക്ക്വുഡ് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിൽ തിളങ്ങിയത്. ആറ് വിക്കറ്റുമായി കാഗിസോ റബാഡയാണ് വെസ്റ്റിന്‍ഡീസിന്റെ താളം തെറ്റിച്ചത്.