14ാം റാങ്കുകാരിയെ വീഴ്ത്തി മണിക, സുതീര്‍ത്ഥയ്ക്കൊപ്പം പ്രീക്വാര്‍ട്ടറിൽ

Sports Correspondent

Manikabatra
Download the Fanport app now!
Appstore Badge
Google Play Badge 1

ലോക റാങ്കിംഗിൽ 14ാം സ്ഥാനത്തുള്ള പോര്‍ട്ടോറിക്കോ താരം അഡ്രിയാന ഡയസിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ മണിക ബത്ര. ഇതോടെ WTT ഗോവ കണ്ടന്റര്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ വനിത സിംഗിള്‍സ് പ്രീക്വാര്‍ട്ടറിലേക്ക് മണിക യോഗ്യത നേടി. റൗണ്ട് ഓഫ് 32 മത്സരത്തിൽ 3-1 എന്ന സ്കോറിനായിരുന്നു മണികയുടെ വിജയം. സ്കോര്‍: 11-9, 11-8, 5-11, 11-8. പ്രീക്വാര്‍ട്ടറിൽ ലോക റാങ്കിംഗില്‍ 20ാം സ്ഥാനത്തുള്ള ജൂനിയര്‍ ലോക ചാമ്പ്യന്‍ കിയാന്‍ ടിയാന്‍യി ആണ് മണികയുടെ എതിരാളി.

Suthirthamukherjee

ഇന്ത്യയുടെ സുതീര്‍ത്ഥ മുഖര്‍ജ്ജിയും പ്രീക്വാര്‍ട്ടറിൽ കടന്നിട്ടുണ്ട്. ഫ്രാന്‍സിന്റെ ഫ്രാന്‍സിന്റെ ജിയ നാന്‍ യുവാനിനെ നേരിട്ടുള്ള ഗെയിമുകളിൽ 3-0 എന്ന നിലയിലാണ് സുതീര്‍ത്ഥ വിജയം കുറിച്ചത്. സ്കോര്‍: 11-7, 11-8, 11-7.