രെഹാൻ അഹമ്മദ് ഇംഗ്ലണ്ടിലേക്ക് മടങ്ങും, അവസാന ടെസ്റ്റിലും കളിക്കില്ല

Newsroom

Picsart 24 02 23 09 47 38 006
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് സ്പിന്നർ രെഹാൻ അഹമ്മദ് ഇന്തയ്ക്ക് എതിരായി നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് പിന്മാറി. താരം വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങുന്നതായി ഇംഗ്ലണ്ട് സ്ഥിരീകരിച്ചു. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരത്തിലും രെഹാൻ കളിക്കില്ല. പകരം ആരെയും ടീമിലേക്ക് എടുക്കില്ല എന്നും ഇംഗ്ലണ്ട് അറിയിച്ചു.

Picsart 24 02 23 09 48 14 744

“ഇംഗ്ലണ്ട് പുരുഷ ടെസ്റ്റ് പര്യടനത്തിൽ നിന്ന് രെഹാൻ അഹമ്മദ് വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങും. അദ്ദേഹം ഇന്ത്യയിലേക്ക് ഇനി മടങ്ങില്ല,” ഇസിബി പ്രസ്താവനയിൽ പറഞ്ഞു. അവസാന ടെസ്റ്റിൽ മൂന്ന് വിക്കറ്റുകൾ നേടാൻ രെഹാൻ അഹമ്മദിനായിരുന്നു.