29 ആം സെഞ്ചുറിയുമായി രോഹിത്ത് മടങ്ങി, ഇന്ത്യ ജയത്തിലേക്ക്

Jyotish

ബെംഗളൂരു വിൽ നടക്കുന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യ ജയത്തിലേക്ക് കുതിക്കുന്നു. ഇന്ത്യൻ ഓപ്പണർ രോഹിത്ത് ശർമ്മ 29 ആം സെഞ്ചുറി നേടി. രാഹുലും രോഹിതുൻ ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. 110 പന്തില്‍ മൂന്നക്കം കടന്ന രോഹിത്തിന്റെ ഏകദിന കരിയറിലെ 29-ാം സെഞ്ചുറിയാണിത്. ഓസീസിനെതിരേ ഇതേ ചിന്നസ്വാമി മൈതാനത്ത് രോഹിത് ഇരട്ട സെഞ്ചുറി നേടിയിട്ടുണ്ട്.

അന്നും പരമ്പര നിർണയിക്കുന്ന മത്സരമായിരുന്നു. ഓപ്പണര്‍ കെ.എല്‍ രാഹുലിനെ 13-ാം ഓവറില്‍ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. 19 റണ്‍സെടുത്ത രാഹുലിനെ ആഷ്ടണ്‍ അങ്കര്‍ പറഞ്ഞയക്കുകയായിരുന്നു. പിന്നീട് 128‌പന്തിൽ 8 ബൗണ്ടറികളും 6 സിക്സറുകളുമടിച്ച രോഹിത്തിന്റെ സാമ്പ വീഴ്ത്തുകയായിരുന്നു. പിന്നീട് കൊഹ്ലിയും ശ്രേയസ്സ് അയ്യരും ഇന്ത്യയുടെ കടിഞ്ഞാൺ ഏറ്റെടുക്കുകയായിരുന്നു.