2007നേക്കാൾ ഈ കിരീടം തനിക്ക് സ്പെഷ്യൽ ആണ് എന്ന് രോഹിത് ശർമ്മ

Newsroom

ഇന്ത്യക്ക് ഒപ്പം 2007 ടി20 ലോകകപ്പും 2024 ലോകകപ്പും നേടിയ രോഹിത് ശർമ്മ തനിക്ക് ഈ ലോകകപ്പ് കിരീടം കുറച്ചു കൂടെ സ്പെഷ്യൽ ആണെന്ന് പറഞ്ഞു. ഇത്തവണ താൻ ആണ് ഈ ടീമിനെ നയിക്കുന്നത് എന്നത് തനിക്ക് കൂടുതൽ അഭിമാനം നൽകുന്നു എന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

രോഹിത് 24 07 04 23 22 36 584

“2007 ഒരു വ്യത്യസ്തമായ അനുഭവമായിരുന്നു, ഞങ്ങൾ അന്ന് ഉച്ചകഴിഞ്ഞ് ആണ് പരേഡ് ആരംഭിച്ചത്, ഇത് വൈകുന്നേരമാണ്. 2007 എൻ്റെ ആദ്യ ലോകകപ്പായതിനാൽ എനിക്ക് ആ ലോകകപ്പ് മറക്കാൻ കഴിയില്ല. എന്നാക് ഞാൻ ടീമിനെ നയിച്ചതിനാൽ ഈ ലോകകപ്പ് കൂടുതൽ സ്പെഷ്യൽ ആണ്, അതിനാൽ ഇത് എനിക്ക് വളരെ അഭിമാനകരമായ നിമിഷമാണ്.” രോഹിത് പറഞ്ഞു.

“ഇത് അവിശ്വസനീയ ഫീലിംഗ് ആണ്. ഞങ്ങൾക്ക് മാത്രമല്ല, മുഴുവൻ രാജ്യത്തിനും ഈ കിരീടം എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ഈ ആരാധകരുടെ ആവേശം കാണിക്കുന്നു. അവർക്കു വേണ്ടി ഇത്തരമൊരു നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്,” ബിസിസിഐ പുറത്തുവിട്ട വീഡിയോയിൽ രോഹിത് പറഞ്ഞു.