ഇംഗ്ലണ്ടിന്റെ 2020 ഹോം സീസണ്‍ ഫിക്സ്ച്ചറുകള്‍ പുറത്ത് വിട്ടു. ഇംഗ്ലണ്ട് നാട്ടില്‍ വിന്‍ഡീസ്, ഓസ്ട്രേലിയ, പാക്കിസ്ഥാന്‍, അയര്‍ലണ്ട് എന്നീ ടീമുകളെയാണ് നേരിടുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി പാക്കിസ്ഥാന്‍ അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും. ജൂലൈ 30ന് ലോര്‍ഡ്സില്‍ ആണ് ആദ്യ ടെസ്റ്റ് മത്സരം. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് ഏഴിന് മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലും മൂന്നാം ടെസ്റ്റ് ഓഗസ്റ്റ് 20ന് ട്രെന്റ് ബ്രിഡ്ജിലും അരങ്ങേറും. ഇതിന് ശേഷം പരമ്പരയില്‍ മൂന്ന് 20 മത്സരങ്ങളും ഉണ്ടാകും. ഓഗസ്റ്റ് 29, 31, സെപ്റ്റംബര്‍ 2 ദിവസങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുക. ലീഡ്സ്, കാര്‍ഡിഫ്, സൗത്താംപ്ടണ്‍ എന്നിവിടങ്ങളിലാണ് ടി20 മത്സരങ്ങള്‍ നടക്കുക.
ഇംഗ്ലണ്ടിന്റെ ഹോം സീസണ്‍.
വിന്‍ഡീസിനെതിരെ
ജൂണ്‍ 4-8 – ആദ്യ ടെസ്റ്റ്, ഓവലില്‍
ജൂണ്‍ 12-16 – രണ്ടാം ടെസ്റ്റ്, എഡ്ജ്ബാസ്റ്റണ്‍
ജൂണ്‍ 25-29 – മൂന്നാം ടെസ്റ്റ്, ലോര്‍ഡ്സ്
ഓസ്ട്രേലിയയ്ക്കെതിരെ
ജൂലൈ 3 – ഒന്നാം ടി20, എഡ്ജ്ബാസ്റ്റണ്‍
ജൂലൈ 5 – രണ്ടാം ടി20,ഓള്‍ഡ് ട്രാഫോര്‍ഡ്
ജൂലൈ 7 – മൂന്നാം ടി20, ഹെഡിംഗ്ലി
ജൂലൈ 11 – ഒന്നാം ഏകദിനം, ലോര്‍ഡ്സ്
ജൂലൈ 14 – രണ്ടാം ഏകദിനം, ഏജീസ് ബൗള്‍
ജൂലൈ 16 – മൂന്നാം ഏകദിനം, ബ്രിസ്റ്റോള്‍
പാക്കിസ്ഥാനെതിരെ
ജൂലൈ 30 – ഒന്നാം ടെസ്റ്റ്, ലോര്‍ഡ്സ്
ഓഗസ്റ്റ് 7 – രണ്ടാം ടെസ്റ്റ്,ഓള്‍ഡ് ട്രാഫോര്‍ഡ്
ഓഗസ്റ്റ് 20 – മൂന്നാം ടെസ്റ്റ്, ട്രെന്റ് ബ്രിഡ്ജ്
ഓഗസ്റ്റ് 29 – ഒന്നാം ടി20, ഹെഡിംഗ്ലി
ഓഗസ്റ്റ് 31 – രണ്ടാം ടി20, കാര്‍ഡിഫ്
സെപ്റ്റംബര്‍ 2 – മൂന്നാം ടി20, ഏജീസ് ബൗള്‍
അയര്‍ലണ്ടിനെതിരെ
സെപ്റ്റംബര്‍ 10 – ഒന്നാം ഏകദിനം, ട്രെന്റ് ബ്രിഡ്ജ്
സെപ്റ്റംബര്‍ 12 – രണ്ടാം ഏകദിനം, എഡ്ജ്ബാസ്റ്റണ്‍
സെപ്റ്റംബര്‍ 15 – മൂന്നാം ഏകദിനം, ദി ഓവല്‍