2021 മുതൽ കൗണ്ടി ടീമിൽ രണ്ട് വിദേശ താരങ്ങൾ

- Advertisement -

കൗണ്ടി ക്രിക്കറ്റിൽ 2021 മുതൽ നാല് ദിവസത്തെ മത്സരങ്ങളിലും 50 ഓവർ മത്സരങ്ങളിലും 2 വിദേശ താരങ്ങളെ ഉൾപെടുത്താൻ അനുമതി. ഇതുവരെ 20 ഓവർ മത്സരങ്ങളിൽ ഒഴികെ ഒരു വിദേശ താരത്തെ മാത്രമേ ടീമിൽ ഉൾപെടുത്താൻ അനുമതി ഉണ്ടായിരുന്നുള്ളു. 20 ഓവർ മത്സരങ്ങളിൽ 2 വിദേശ താരങ്ങളെ ടീമുകൾക്ക് നേരത്തെ തന്നെ ഉൾപെടുത്തുമായിരുന്നു.

യൂറോപ്യൻ യൂണിയനിൽ നിന്ന് യുണൈറ്റഡ് കിങ്ഡം പിന്മാറിയതും കോൽപക് കരാർ അവസാനിച്ചതുമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ ഇംഗ്ലീഷ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രേരിപ്പിച്ചത്. ആൻഡ്രൂ സ്‌ട്രോസിന്റെ നേതൃത്വത്തിലുള്ള പെർഫോർമെൻസ് ക്രിക്കറ്റ് കമ്മിറ്റിയാണ് വിദേശ താരങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്ന കാര്യം ശുപാർശ ചെയ്തത്.

Advertisement