മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് നിർണായക പോരാട്ടം

- Advertisement -

ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിൻ ഇന്ന് പ്രീമിയർ ലീഗിൽ നിർണായക പോരാട്ടം. ഇന്ന് ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന പോരാട്ടത്തിൽ ബൗണ്മതിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. ബൗണ്മതിന് ഇത് ജീവന്മരണ പോരാട്ടമാണ് എന്നത് കൊണ്ട് തന്നെ യുണൈറ്റഡിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. പ്രീമിയർ ലീഗിൽ റിലഗേഷൻ ഭീഷണിയിൽ ആണ് ഇപ്പോൾ ബൗണ്മത് ഉള്ളത്.

ഇന്ന് വിജയിക്കുക ആണെങ്കിൽ ചെൽസിയെ മറികടന്ന് നാലാമത് എത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനാകും. മികച്ച ഫോമിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് അതിനാകും എന്നാണ് ഫുട്ബോൾ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. ഇന്ന് ടീമിൽ ഒന്നോ രണ്ടീ താരങ്ങൾക്ക് വിശ്രമം നൽകിയേക്കും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക ഒലെ ഗണ്ണാർ സോൾഷ്യാർ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുന്നത്.

Advertisement