“വിമാനം സ്റ്റേഡിയത്തിൽ ഇറക്കി നേരെ കളിക്കാൻ ഇറങ്ങുന്ന കാലം വിദൂരമല്ല” – കോഹ്ലി

- Advertisement -

ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്ക് ഇടയിൽ അധികം വിശ്രമം ലഭിക്കാത്തതിനെ വിമർശിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രംഗത്ത്. നാളെ ന്യൂസിലാന്റിനെതിരെ ട്വി20 കളിക്കാൻ വേണ്ടി ന്യൂസിലൻഡിൽ എത്തിയിരിക്കുകയാണ് ഇന്ത്യൻ ടീം. ഓസ്ട്രേലിയക്ക് എതിരായ പരമ്പര കഴിഞ്ഞ് വെറും അഞ്ചു ദിവസം കൊണ്ട് അടുത്ത പരമ്പര കളിക്കേണ്ട അവസ്ഥയിലാണ് ഇന്ത്യ.

ഏഴു മണിക്കൂറോളം സമയ വ്യത്യാസമുള്ള സ്ഥലത്തേക്ക് യാത്ര ചെയ്ത് ഉടൻ തന്നെ കളിക്കുക എന്നത് അത്ര എളുപ്പമല്ല എന്ന് കോഹ്ലി പറഞ്ഞു. വിമാനം നേരെ സ്റ്റേഡിയത്തിൽ ഇറക്കി ഉടനെ തന്നെ പാഡും അണിഞ്ഞ് കളിക്കേണ്ട അവസ്ഥയാകും സമീപ ഭാവിയിൽ എന്ന് കോഹ്ലി പരിഹസിച്ചു. ഇത് ക്രിക്കറ്റ് ലോകം കാര്യമായി കണക്കിൽ എടുക്കേണ്ടതുണ്ട് എന്നും പരിഹാരം കണ്ടെത്തണം എന്നും കോഹ്ലി പറഞ്ഞു.

Advertisement