ബംഗ്ലാദേശ് താരങ്ങൾ ശമ്പളത്തിന്റെ പകുതി കൊറോണ പ്രതിരോധത്തിന് നൽകും

- Advertisement -

ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ മാതൃകയാകുന്നു. കൊറോണ വൈറസിൽ ബംഗ്ലാദേശും വലയുന്ന സാഹചര്യത്തിൽ 27 ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ അവരുടെ ശമ്പളത്തിന്റെ പകുതി ഗവണ്മെന്റിന് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. കൊറോണയ്ക്ക് എതിരെ പൊരുതാൻ ഗവണമെന്റ് ആ പണം ഉപയോഗിക്കട്ടെ എന്നാണ് താരങ്ങൾ തീരുമാനിച്ചിരിക്കുന്നത്.

ഇപ്പോൾ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായി കരാറുള്ള 17 താരങ്ങളും വേറെ 10 താരങ്ങളുമാണ് ഇതിനായി മുന്നിട്ടു വന്നിട്ടുള്ളത്. ഏകദേശം 25 ലക്ഷത്തോളം വരും ഈ തുക. ബംഗ്ലാദേശിൽ ഇതുവരെ 39 പേർക്കാണ് കൊറോണ ബാധിച്ചത്. 5 പേർ മരണപ്പെടുകയും ചെയ്തു.

Advertisement