“ബെല്ലിങ്ഹാമിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്യണം”

- Advertisement -

ബർമിങ്ഹാം സിറ്റിയുടെ യുവതാരമായ ജൂഡ് ബെല്ലിങ്ഹാമിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്യണം എന്ന് യുണൈറ്റഡ് ക്ലബ് ഇതിഹാസമായ റിയോ ഫെർഡിനാൻഡ്. ബാഴ്സലോണയും ബൊറൂസിയ ഡോർട്മുണ്ടും ഒക്കെ ജൂഡ് ബെല്ലിങ്ഹാം എന്ന 16കാരന് പിറകിൽ ഉണ്ട്. ആ സമയത്താണ് യുണൈറ്റഡ് ബെല്ലിങ്ഹാമിനെ സൈം ചെയ്യണം എന്ന് റിയോ പറയുന്നത്.

ബെല്ലിങ്ഹാം കഴിഞ്ഞ മാസം രക്ഷിതാക്കൾക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രെയിനിങ് ഗ്രൗണ്ടായ കാരിങ്ടൺ സന്ദർശിച്ചിരുന്നു. ബെല്ലിങ്ഹാം വളരെ വലിയ ടാലന്റ് ആണെന്നും എന്ത് വില കൊടുത്തും യുണൈറ്റഡ് താരത്തെ സ്വന്തമാക്കണം എന്നും റിയോ പറഞ്ഞു. 30 മില്യണോളമാണ് ബെർമിങ്ഹാം ആവശ്യപ്പെടുന്നത്. എന്നാൽ അതിനേക്കാൾ മൂല്യം താരത്തിന് ഉണ്ട് എന്ന് റിയോ പറഞ്ഞു. ഒരു ദശകത്തിൽ കൂടുതൽ യുണൈറ്റഡിനൊപ്പം ഉണ്ടാകുന്ന താരത്തിന് വേണ്ടി 30 മില്യൺ ചിലവഴിച്ചാലും പ്രശ്നമില്ല എന്നും റിയോ പറഞ്ഞു.

Advertisement