കൊറോണക്കെതിരെ പോരാടാൻ 4 ലക്ഷം സംഭാവന നൽകി ഇന്ത്യൻ പരിശീലകൻ

Staff Reporter

കോറോണക്കെതിരെയുള്ള പോരാട്ടത്തിൽ 4  ലക്ഷം രൂപ സംഭാവന നൽകി ഇന്ത്യൻ ഫീൽഡിങ് പരിശീലകൻ ആർ ശ്രീധർ. രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ പി.എം കെയർ ഫണ്ടിലേക്കും 1.5 ലക്ഷം രൂപ തെലുങ്കാന മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും 50,000 രൂപ സെക്കന്ദരാബാദ് കന്റോൺമെന്റ് ഫണ്ടിലേക്കുമാണ് ആർ ശ്രീധർ നൽകിയത്.

കായിക രംഗത്തുള്ള നിരവധി സംഘടനകൾ കഴിഞ്ഞ ദിവസങ്ങളിൽ കൊറോണക്കെതിരെയുള്ള പോരാട്ടത്തിന് സംഭവനയുമായി രംഗത്തെത്തിയിരുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ 25 ലക്ഷവും ബി.സി.സി.ഐ 51 കോടി രൂപയും സംഭാവനയായി കഴിഞ്ഞ ദിവസം നൽകിയിരുന്നു.

കൂടാതെ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, സച്ചിൻ ടെണ്ടുൽക്കർ, സുരേഷ് റെയ്ന, മഹേന്ദ്ര സിംഗ് ധോണി തുടങ്ങിയവരും സംഭാവന നൽകിയിരുന്നു.