“സീസൺ പുനരാരംഭിക്കും മുമ്പ് ഒരു പ്രീസീസൺ വേണം” – സെർജി റൊബേർട്ടോ

PARTIDO DE LIGA ENTRE EL VALENCIA Y EL FC BARCELONA SERGI ROBERTO
- Advertisement -

കൊറോണ കാരണം നിർത്തിവെച്ച ഫുട്ബോൾ സീസൺ ഇനി പുനരാരംഭിക്കുന്നതിന് മുമ്പ് ഒരു ചെറിയ പ്രീസീസാൻ വേണം എന്ന് ബാഴ്സലോണ താരം സെർജി റൊബേർട്ടോ. താരങ്ങൾക്ക് പൂർണ്ണ ഫിറ്റ്നെസ് ലഭിക്കണം എങ്കിൽ പ്രീസീസൺ വേണ്ടി വരും എന്ന് താരം പറഞ്ഞു. എന്നാലെ സീസൺ തുടങ്ങുമ്പോഴേക്ക് എല്ലാവർക്ക് പൂർണ്ണ സജ്ജാരാവാൻ ആകു. അദ്ദേഹം പറഞ്ഞു.

ഇപ്പോൾ എല്ലാ താരങ്ങൾക്കു വീട്ടിൽ നിന്ന് ചെയ്യേണ്ട പരിശീലന നിർദ്ദേശങ്ങൾ ക്ലബുകൾ നൽകേണ്ടതുണ്ട്. പക്ഷെ അതുപോര എന്നും മാച്ച് ഫിറ്റ്നെസ് നേടാൻ പ്രീസീസൺ തന്നെ വേണം എന്ന് റൊബേർട്ടോ പറഞ്ഞു. നേരത്തെ ചെൽസി താരം പെഡ്രോയും ഇത്തരം ഒരു നിർദ്ദേശം വെച്ചിരുന്നു. സീസൺ വീണ്ടും തുടങ്ങും മുമ്പ് രണ്ടാഴ്ച ടീമുകൾക്ക് പരിശീലനം നടത്താൻ നൽകണമെന്നാണ് ലാലിഗ ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.

Advertisement