പരിശീലകനാവാനുള്ള ഒരുക്കങ്ങളിൽ എഫ് സി ഗോവയുടെ കോറോ

- Advertisement -

37കാരനായ സ്പാനിഷ് സ്ട്രൈക്കർ കൊറോ ഇപ്പോഴും എന്ന് വിരമിക്കും എന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല. എങ്കിലും വിരമിച്ചു കഴിഞ്ഞാൽ എന്ത് ചെയ്യണം എന്നതിൽ കൊറോയ്ക്ക് നിശ്ചയമുണ്ട്. ഐ എസ് എല്ലിലെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ പരിശീലകനാവാനുള്ള ഒരുക്കത്തിലാണ്‌. ഇതിനകം തന്നെ രണ്ടു ലെവൽ കോച്ചിംഗ് പരിശീലന കോഴ്സുകൾ കോറോ പൂർത്തിയാക്കി.

ഇനി ഒരു കോച്ചിംഗ് കോഴസ് കൂടെ പൂർത്തിയാക്കിയാൽ ഒരു പ്രൊഫഷണൽ ക്ലബിന്റെ പരിശീലകനാവാൻ കോറോയ്ക്ക് കഴിയും. വിരമിക്കലിനെ കുറിച്ച് ആലോചിക്കുന്നില്ല എന്നും തന്റെ ശരീര ഇപ്പോഴും മികച്ച രീതിയിലാണ് ഉള്ളത് എന്നും കൊറോ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഐ എസ് എല്ലിൽ വരുന്ന സീസണിലും കോറോ ഗോവയ്ക്ക് ഒപ്പം ഉണ്ടാലും എന്നാണ് പ്രതീക്ഷ. ഇതിനകം ഐ എസ് എല്ലിൽ ഗോവയ്ക്ക് വേണ്ടി 57 മത്സരങ്ങളിൽ നിന്ന് 48 ഗോളുകളും 16 അസിസ്റ്റും കോറോ സംഭാവന ചെയ്തിട്ടുണ്ട്.

Advertisement