സ്‌ക്വാഷിൽ ഇന്ത്യക്ക് വെള്ളി

- Advertisement -

പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ സ്ക്വാഷ് ടീമിനത്തിൽ ഇന്ത്യൻ വനിതകൾക്ക് വെള്ളി. സുനായന കുരുവിള, ജോഷ്ന ചിന്നപ്പ,തൻവി ഖന്ന , ദീപിക പള്ളിക്കൽ എന്നിവരുടെ ടീമാണ് ഇന്ത്യക്ക് വേണ്ടി വെള്ളി നേടിയത്. സ്ക്വാഷിൽ സ്വർണം നേടിയത് ആനീ ഒ, സേ ലോക് ഹോ എന്നിവരടങ്ങിയ ഹോങ്ക് കോംങ്ങ് ടീമാണ്‌.

ബോക്സിങ്ങിലും ബ്രിഡ്ജിലും സ്വർണം നേടിയ ഇന്ത്യ സ്ക്വാഷ് ടീമിനത്തിലും സ്വർണം പ്രതീക്ഷിച്ചാണ് ഇറങ്ങിയത്. എന്നാൽ ഹോങ്ക് കോങ്ങിനോട് 2 -0 നു പരാജയപ്പെട്ട് വെള്ളി കൊണ്ട് തൃപ്തിപ്പെണ്ടേണ്ടി വന്നു ഇന്ത്യയ്ക്ക്.

ആദ്യമിറങ്ങിയ സുനായന കുരുവിള, ജോഷ്ന ചിന്നപ്പ എന്നിവർ പരാജയമേറ്റു വാങ്ങിയതിനാൽ മലയാളി താരം ദീപിക പള്ളിക്കൽ കളത്തിലിറങ്ങിയില്ല. ആധികാരികമായ ജയമാണ് ഹോങ്ക് കൊങ്ങിന്റെ ആനീ ഒ, സേ ലോക് ഹോ എന്നിവർ നേടിയത്.

Advertisement