വെള്ളിയുമായി ശ്വേതയും വർഷയും, സെയിലിംഗിൽ ഇന്ത്യക്ക് മൂന്നു മെഡലുകൾ

- Advertisement -

പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ സെയിലിംഗിൽ ഇന്ത്യക്ക് മൂന്നു മെഡലുകൾ. വനിതകളുടെ 49er FX സെയ്‌ലിംഗ് ഈവന്റിൽ വർഷ ഗൗതവും ശ്വേതാ ഷെർവേഗാറും വെള്ളി നേടി.

ഇവർക്ക് പിന്നാലെ ഓപ്പൺ ലേസറിൽ ഹർഷിത തോമർ വെങ്കലും ഇന്ന് നേടി. പുരുഷന്മാരുടെ 49er ഈവന്റിൽ വരുൺ താക്കറെ അശോക്, ചെങ്കപ്പ ഗണപതി കേളപാണ്ഡ സഖ്യം വെങ്കലവും നേടി.

ഇൻഡോനേഷ്യൻ സെയിലിംഗ് സെന്ററിൽ നടന്ന റേസിൽ ഇരുപത് കാരിയായ വർഷയും ഇരുപത്തിയേഴ് കാരിയായ ശ്വേതയും 40 ആഫ്റ്റർ 15 റേസുകൾ സ്വന്തമാക്കിയാണ് ഇന്ത്യക്ക് വേണ്ടി വെള്ളി നേടിയത്.

Advertisement