വിചിത്ര സൈനിംഗിന് ഒരുങ്ങി പി എസ് ജി, സ്റ്റോക്ക് താരം പാരീസിലേക്ക്

ട്രാൻസ്ഫർ അവസാനിക്കുന്ന ഇന്ന് ഫ്രഞ്ച് ജേതാക്കളായ പി എസ് ജി അപ്രതീക്ഷിത സൈനിംഗ് നടത്തുമെന്ന് ഉറപ്പായി. സ്റ്റോക്ക് സിറ്റി സ്ട്രൈക്കർ മാക്സിം ചുപമൗട്ടിങ് ക്ലബ്ബ്മായി കരാർ ഒപ്പിട്ടേക്കും. താരത്തിന്റെ വരവ് പി എസ് ജി പരിശീലകൻ ടോമസ് ടൂഹൽ സ്ഥിരീകരിച്ചു.

പോയ 18 മാസത്തിനിടയിൽ വെറും 5 ഗോളുകൾ മാത്രം നേടിയ താരത്തെ പി എസ് ജി ടീമിലെത്തിക്കുന്നത് ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. 29 വയസുകാരനായ ചുപമൗട്ടിങ് നേരത്തെ ടൂഹലിന് കീഴിൽ മൈൻസിൽ കളിച്ചിട്ടുണ്ട്.

Previous articleബെൽജിയം ലോകകപ്പ് താരം മൊണാകോയിൽ
Next articleവെള്ളിയുമായി ശ്വേതയും വർഷയും, സെയിലിംഗിൽ ഇന്ത്യക്ക് മൂന്നു മെഡലുകൾ