തുടർച്ചയായ മൂന്നാം ഏഷ്യൻ ഗെയിംസ് മെഡലുമായി ചരിത്രമെഴുതി വികാസ് കൃഷ്ണൻ

- Advertisement -

തുടർച്ചയായ മൂന്നാം ഏഷ്യൻ ഗെയിംസ് മെഡലുമായി ചരിത്രമെഴുതി ഇന്ത്യൻ ബോക്‌സർ വികാസ് കൃഷ്ണൻ. പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയാണ് വികാസ് തന്റെ മൂന്നാം മെഡൽ സ്വന്തമാക്കിയത്. എഴുപത്തിയഞ്ച് കിലോ ഗ്രാം വിഭാഗത്തിലാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം. 2010 ലെ ഏഷ്യൻ ഗെയിംസിൽ അറുപത് കിലോ ഗ്രാം വിഭാഗത്തിൽ സ്വർണവും 2014 ലെ ഏഷ്യൻ ഗെയിംസിൽ മിഡ്‌ഡിൽ വെയിറ്റ് വിഭാഗത്തിൽ വെങ്കലവും വികാസ് സ്വന്തമാക്കിയിരുന്നു.

എന്നാൽ ഇന്ത്യക്ക് ഈ മെഡൽ നേട്ടം സ്വന്തമായത് അപ്രതീക്ഷിതമായ ഒരു പരിക്കിലൂടെയാണ്. സെമി ഫൈനലിൽ കസാക്കിസ്ഥാനിന്റെ അമാൻഖുൽ അബിൽഖാനോട് ഏറ്റുമുട്ടേണ്ടിയിരുന്ന വികാസിനു പരിക്കാണ് വില്ലനായത്. ഇടത്തെ കൺപോളയിൽ ഏറ്റ മുറിവ് അദ്ദേഹത്തെ മത്സരത്തിൽ നിന്നും അയോഗ്യനാക്കി.

Advertisement