ചെൽസി യുവ സ്ട്രൈക്കർ ആസ്റ്റൺ വില്ലയിൽ

ചെൽസിയുടെ യുവ സ്ട്രൈക്കർ റ്റാമി അബ്രഹാം ആസ്റ്റൺ വില്ലയിൽ ചേർന്നു. ഒരു സീസണിലേക്ക് ലോൺ അടിസ്ഥാനത്തിലാണ് താരം പ്രീമിയർ ഷിപ്പ് ക്ലബ്ബായ വില്ലയിൽ എത്തുന്നത്. നേരത്തെ 2016/2017 സീസണിൽ ബ്രിസ്റ്റൾ സിറ്റിക്ക് വേണ്ടി പ്രീമിയർ ശിപ്പിൽ കളിച്ച അബ്രഹാം 23 ഗോളുകൾ നേടിയിരുന്നു.

ചെൽസി അക്കാദമി താരമായിരുന്ന അബ്രഹാം കഴിഞ്ഞ സീസണിൽ സ്വാൻസിക്ക് വേണ്ടിയാണ് കളിച്ചത്. പക്ഷെ കാര്യമായി പ്രകടനങ്ങൾ നടത്താനായില്ല. ചെൽസിയിൽ മൊറാട്ട, ജിറൂദ് എന്നവർ ഉള്ളപ്പോൾ അവസരം ലഭിക്കില്ല എന്ന ഉറപ്പിലാണ് താരം ലോണിൽ വില്ലയിൽ ചേർന്നത്.

Previous articleതുടർച്ചയായ മൂന്നാം ഏഷ്യൻ ഗെയിംസ് മെഡലുമായി ചരിത്രമെഴുതി വികാസ് കൃഷ്ണൻ
Next articleപുജാരയ്ക്ക് ശതകം, നേരിയ ലീഡ് ഇന്ത്യയ്ക്ക്, മോയിന്‍ അലിയ്ക്ക് അഞ്ച് വിക്കറ്റ്