ലോകകപ്പില്‍ വിന്‍ഡീസിനു സാധ്യത: ബെയിലിസ്

Sports Correspondent

ഏകദിന ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും പോലെ സാധ്യതയുള്ള ടീം തന്നെയാണ് വിന്‍ഡീസുമെന്ന് അഭിപ്രായപ്പെട്ട് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു ഏകദിന പരമ്പര പോലും ടീം ജയിച്ചിട്ടില്ലെങ്കിലും ക്രിസ് ഗെയില്‍, ആന്‍ഡ്രേ റസ്സല്‍ പോലുള്ളു താരങ്ങള്‍ ടീമിലേക്ക് മടങ്ങിയെത്തുന്നത് വിന്‍ഡീസിനെ ശക്തരാക്കുന്നുവെന്നും ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ സാധ്യതയുള്ള ടീമായി മാറ്റുന്നുവെന്നുമാണ് ഇംഗ്ലണ്ട് കോച്ച് പറയുന്നത്.

ഗെയിലിനും റസ്സലിനുമൊപ്പം ഡാരെന്‍ ബ്രാവോയും ഏകദിന സെറ്റപ്പിലേക്ക് രണ്ട് വര്‍ഷത്തിനു ശേഷം തിരികെ എത്തുന്നുണ്ട്. ക്രിസ് ഗെയിലും ബ്രാവോയും ആദ്യം മുതലേ സ്ക്വാഡിനൊപ്പമുള്ളപ്പോള്‍ വിന്‍ഡീസ് അവസാന രണ്ട് ഏകദിനത്തിലേക്ക് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.