ഏകദിന ടീം പ്രഖ്യാപിച്ച് ലങ്ക, നാല് പുതുമുഖ താരങ്ങള്‍

Sports Correspondent

കമിന്‍ഡു മെന്‍ഡിസ് ഉള്‍പ്പെടെ അഞ്ച് പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തി ശ്രീലങ്ക. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന ടീമിനെയാണ് ലങ്കന്‍ ബോര്‍ഡ് ഇന്ന് പ്രഖ്യാപിച്ചത്. ഉപുല്‍ തരംഗയും അകില ധനന്‍ജയയും ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആഞ്ചലോ മാത്യൂസ് മടങ്ങി വരവിനായി ഇനിയും കാത്തിരിക്കണം. താരത്തിന്റെ പരിക്ക് ഭേദമാകാത്തതാണ് തിരിച്ചുവരവ് വൈകുവാന്‍ കാരണം. അവിഷ്ക ഫെര്‍ണാണ്ടോ, കമിന്‍ഡു മെന്‍ഡിസ്, പ്രിയാമല്‍ പെരേര, ഒഷാഡ ഫെര്‍ണാണ്ടോ, ആഞ്ചലെ പെരേര എന്നിവരാണ് പുതുമുഖ താരങ്ങള്‍.

സ്ക്വാഡ്: ലസിത് മലിംഗ, അവിഷ്ക ഫെര്‍ണാണ്ടോ, ഉപുല്‍ തരംഗ, നിരോഷന്‍ ഡിക്ക്വെല്ല, കുശല്‍ ജനിത് പെരേര, കുശല്‍ മെന്‍ഡിസ്, ധനന്‍ജയ ഡിസില്‍വ, തിസാര പെരേര, അകില ധനന്‍ജയ, ആഞ്ചലോ പെരേര, ഒഷാഡ ഫെര്‍ണാണ്ടോ, കമിന്‍ഡു മെന്‍ഡിസ്, പ്രിയാമല്‍ പെരേര, ഇസ്രു ഉഡാന, വിശ്വ ഫെര്‍ണാണ്ടോ, കസുന്‍ രജിത, ലക്ഷന്‍ സണ്ടകന്‍