സിറ്റിക്കെതിരെ തകർപ്പൻ തിരിച്ചുവരവ് നടത്തി ചെൽസി വനിതകൾ

Newsroom

ഇന്ന് പ്രീമിയർ ലീഗിൽ മാത്രമല്ല ചെൽസി മാഞ്ചസ്റ്റർ സിറ്റി പോരാട്ടം ഉള്ളത്. ഇംഗ്ലണ്ടിലെ വനിതാ ലീഗിലും ചെൽസി മാഞ്ചസ്റ്റർ സിറ്റി പോരാട്ടം ഉണ്ടായിരുന്നു. ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ തകർപ്പൻ തിരിച്ചുവരവാണ് ഇന്ന് ചെൽസി നടത്തിയത്. ഒരു ഘട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിട്ടു നിന്ന സിറ്റിയെ 2-2 എന്ന സമനിലയിൽ പിടിക്കാൻ ചെൽസി വനിതകൾക്കായി.

രണ്ടാം പകുതിയിൽ ജി സോ യുൻ നേടിയ ഇരട്ട ഗോളുകളാണ് ചെൽസിക്ക് സമനില നേടിക്കൊടുത്തത്. ആദ്യ പകുതിയിൽ സ്റ്റാന്വേയും ടെസയും നേടിയ ഗോളിൽ ആയിരുന്നു സിറ്റി 2 ഗോളിന് മുന്നിൽ എത്തിയത്. ഇത് തുടർച്ചയായ നാലാം തവണയാണ് ഇരുടീമുകളും തമ്മിലുള്ള ലീഗ് പോരാട്ടങ്ങൾ സമനിലയിൽ അവസാനിക്കുന്നത്.